Saturday, March 7, 2009


എന്‍റെ വൃന്ദാവനം ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ..
അതിന്റെ ഒരു കോണിലിരുന്നു
ഞാന്‍‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ട്ആണെന്നോ ...
രാത്രികളില്‍
നിലാവ് വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ..
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുതെടുക്കുന്നത്.
എനിക്കും നിനക്കും ഇടയില്‍
അനന്തമായ അകലം .....
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീ എന്‍റെ ഉള്ളു തൊട്ട് ഉണര്‍ത്തുമ്പോള്‍
നിന്റെ അദ്രിശ്യമായ സാമീപ്യം
ഞാന്‍‍ അറിയുന്നു ...
പങ്കു വെക്കുമ്പോള്‍ ശരീരം ഭുമിക്കും
മനസ് എനിക്കും ചേര്‍ത്തു വെച്ച
നിന്റെ നിറഞ്ഞ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്‌ ....
മനസ് ഉരുകി ഒലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍‍ മനസിലാക്കുകയാണ് ..
നിന്നെ മറക്കുക എന്നാല്‍ മൃതി ആണെന്ന് ..
ഞാന്‍‍ ,നീ മാത്രമാണെന്ന് ...............

No comments:

Post a Comment