സ്നേഹിക്കാന്‍: സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
പരിചയപ്പെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,
എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....
എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ല?
എന്നു ഒരു നല്ല സുഹൃത്ത്....
Tuesday, March 17, 2009
Subscribe to:
Post Comments (Atom)
interesting..
ReplyDelete